NEWS

ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

ദോഹ: ​പെരുന്നാള്‍ അവധി ആഘോഷത്തിനായി മരുഭൂമിയിലേക്ക്​ യാത്രപോകവേ ഖത്തറിൽ വാഹനാപകടത്തിൽ  മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു..​തൃശൂര്, ആലപ്പുഴ, കോഴിക്കോട്​ സ്വദേശികളാണ് മരിച്ചത്.

തൃശൂര്‍ അകത്തിയൂര്‍ അമ്ബലത്തുവീട്ടില്‍ റസാഖ്​ (31), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത്​ മങ്ങാട്ട് (37), കോഴിക്കോട്​ സ്വദേശി ഷമീം മാരന്‍ കുളങ്ങര (35) എന്നിവരാണ്​ മരിച്ചത്​​. സജിത്തിന്‍റെ ഭാര്യയും ഡ്രൈവറായിരുന്ന ശരണ്‍ജിത്​ ശേഖരനും പരിക്കുകളോടെ ഹമദ്​ മെഡിക്കല്‍കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്​.സജിത്തിന്റെ ഒന്നരവയസ്സുള്ള കുഞ്ഞ് പരിക്കില്ലാതെ രക്ഷപ്പെട്ടു.

 

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ്​ മുഐതറില്‍ നിന്നും രണ്ടു വാഹനങ്ങളിലായാണ്​ സുഹൃത്തുക്കളുടെ സംഘം യാത്ര തിരിച്ചത്​.ഇതിൽ ഒരു വാഹനം മിസഈദ്​ സീലൈനിലാണ്​ അപകടത്തില്‍ പെട്ടത്​.

 

 

ഇവര്‍ സംഞ്ചരിച്ച ലാന്‍ഡ്​ക്രൂസ്​  ഓട്ടത്തിനിടയില്‍ മരുഭൂമിയിലെ കല്ലിലിടിച്ച്‌​ മറിയുകയായിരുന്നു.മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ഡ്രൈവര്‍ ശരണ്‍ജിതിന്റെ​ പരിക്ക് ഗുരുതരമാണ്. കണ്ണൂര്‍ ഇരട്ടി ഉളിക്കല്‍ സ്വദേശിയാണ്​ ഇദ്ദേഹം

Back to top button
error: