IndiaNEWS

ലോ​ക മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം വീ​ണ്ടും താഴേക്ക്

ലോ​ക മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം വീ​ണ്ടും താ​ഴ്ന്നു. 180 രാ ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ രാ​ജ്യ​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി റി​പ്പോ​ര്‍​ട്ടേ​ഴ്‌​സ് ബി​യോ​ണ്ട് ബോ ​ര്‍​ഡേ​ഴ്‌​സ് ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ൽ ഇ​ന്ത്യ 150-ാം സ്ഥാ​ന​ത്തേ​ക്ക് കൂ​പ്പു​കു​ത്തി. എ​ട്ട് സ്ഥാ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യു​ടെ കൂ​ടെ അ ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ മ്യാ​ൻ​മ​ർ (176), ചൈ​ന (175), പാ​ക്കി​സ്ഥാ​ൻ (157), ശ്രീ​ല​ങ്ക (146), ബം​ഗ്ല​ദേ​ശ് (162) എ​ന്നി​വ​യു​മു​ണ്ട്. നോ​ർ​വേ, ഡെ​ന്മാ​ർ​ക്ക്, സ്വീ​ഡ​ൻ എ​ന്നി​വ​യാ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. . ഏ​റ്റ​വും താ​ഴെ ഉ​ത്ത​ര കൊ​റി​യ. തൊ​ട്ടു മു​ക​ളി​ൽ എ​റി​ട്രി​യ(179), ഇ​റാ​ൻ (178), തു​ർ​ക്ക്മെ​നി​സ്ഥാ​ൻ (177) എ​ന്നി​വ​യും.

വാ​ര്‍​ത്ത​ക​ള്‍ അ​റി​യാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​വും വാ​ര്‍​ത്ത​ക​ള്‍ അ​റി​യി​ക്കാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​ള്ള സ്വാ​ത​ന്ത്ര്യ​വു​മാ​ണ് പ്ര​ധാ​ന​മാ​യും റി​പ്പോ​ര്‍​ട്ടേ​ഴ്‌​സ് ബി​യോ​ണ്ട് ബോ​ര്‍​ഡേ​ഴ്‌​സ് പ​രി​ഗ​ണി​ച്ച​ത്. ഇ​ന്ത്യ​യി​ലെ 70 ശ​ത​മാ​ന​ത്തോ​ളം മാ​ധ്യ​മ​ങ്ങ​ളേ​യും മു​കേ​ഷ് അം​ബാ​നി അ​ട​ക്ക​മു​ള്ള ഭ​ര​ണ​കൂ​ട​ത്തോ​ട് അ​ടു​പ്പ​മു​ള്ള കോ​ര്‍​പ​റേ​റ്റു​ക​ളാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Back to top button
error: