NEWS

കൂര്‍ക്കംവലി ഒഴിവാക്കാം, ലളിതമായ ഈ മാർഗങ്ങള്‍ പരീക്ഷിക്കൂ

   അസഹ്യമായ കൂർക്കം വലി മൂലം ഭർത്താവിൽ നിന്നു വിവാഹമോചനം നേടിയ യുവതിയുടെ കഥ കെട്ടുകഥയല്ല. പങ്കാളിയുടെ കൂർക്കം വലി മൂലം സ്വസ്ഥത നഷ്ടപ്പെട്ടവർ ധാരാളമാണ്.

പലരും നേരിടുന്ന രൂക്ഷമായ പ്രശ്‌നമാണ് കൂര്‍ക്കംവലി. ഉറങ്ങുമ്പോള്‍ ശ്വാസതടസം ഉണ്ടാകുന്നത് മൂലമാണ് കൂര്‍ക്കംവലി ഉണ്ടാകുന്നത്.
ചില രോഗങ്ങളുടെ ലക്ഷണമായും കൂര്‍ക്കംവലി ഉണ്ടാകാറുണ്ട്. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, അമിതവണ്ണം, നിങ്ങളുടെ വായ, മൂക്ക് അല്ലെങ്കില്‍ തൊണ്ടയുടെ ഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ് തുടങ്ങിയവയും കൂര്‍ക്കംവലിക്കു കാരണമാകാറുണ്ട്.

കൂര്‍ക്കംവലി ഒഴിവാക്കാന്‍ ചരിഞ്ഞ് കിടന്ന് ഉറങ്ങണം. മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ നാക്ക് കാരണം എയര്‍വേയില്‍ ശ്വാസം എത്തുന്നത് തടസപ്പെടാന്‍ സാധ്യതയുണ്ട്. ചരിഞ്ഞ് കിടക്കുന്നത് ഈ തടസം കുറയ്ക്കുകയും. കൂര്‍ക്കംവലിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു.
ഓരോ ദിവസവും 7 മുതല്‍ 9 മണിക്കൂറുകള്‍ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഉറക്കക്കുറവ് മൂലം പലപ്പോഴും കൂര്‍ക്കംവലി ഉണ്ടാകാറുണ്ട്.

തല പൊക്കി വെച്ച്‌ ഉറങ്ങുന്നത് ഐയര്‍വേയിലേക്ക് കൂടുതല്‍ ശ്വാസം എത്താന്‍ സഹായിക്കും. നേസല്‍ സ്ട്രിപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ മൂക്കില്‍ ശ്വാസം കടന്ന് പോകാന്‍ കൂടുതല്‍ സ്ഥലം ലഭിക്കും. ഇതുവഴി കൂര്‍ക്കം വലിക്കുന്നത് കുറയ്ക്കാനും, പൂര്‍ണ്ണമായി ഒഴിവാക്കാനും സാധിക്കും.
നേസല്‍ ഡയലെറ്റര്‍ ഉപയോഗിക്കുന്നത് ശ്വാസതടസം നീക്കാന്‍ സായിക്കുകയും കൂര്‍ക്കംവലിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. പുകവലിക്കുന്നത് കൂര്‍ക്കം വലി കൂടുതല്‍ രൂക്ഷമാക്കും. പുകവലിക്കുന്നത് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ഉള്ളവര്‍ പുകവലിച്ചാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും.

ഉറങ്ങുന്നതിന് മൂന്ന് മണിക്കൂറുകള്‍ക്ക് മുമ്പ് മദ്യം കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. മദ്യം ഉറക്കം നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്. കൂടാതെ മദ്യം തൊണ്ടയിലെ പേശികള്‍ക്ക് അയവ് വരുത്തുകയും കൂര്‍ക്കംവലിക്ക് കാരണമാകുകയും ചെയ്യും.

Back to top button
error: