NEWS

സിഗ്നൽ കൊടുത്തിട്ടും ട്രെയിൻ പോകാത്തത് അന്വേഷിച്ചിറങ്ങിയ റെയില്‍വേ പൊലീസ് കാണുന്നത് മദ്യപിച്ച് ലക്കുകെട്ട ലോക്കോ പൈലറ്റിനെ !! 

ഇയാളെ മദ്യപിച്ച്‌ ലക്കുകെട്ട നിലയില്‍ സ്‌റ്റേഷനു സമീപത്തെ ചന്തയില്‍ നിന്നാണ് കണ്ടെത്തിയത് 
പട്‌ന: ലോക്കോ പൈലറ്റ് മദ്യപിക്കാന്‍ പോയതോടെ ട്രെയിന്‍ വൈകിയത് ഒരു മണിക്കൂർ.ബിഹാറിലെ ഹസന്‍പുര്‍ സ്‌റ്റേഷനിലാണ് സംഭവം സമസ്തിപുരില്‍ നിന്ന് സഹര്‍സയിലേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിനാണ് ലോക്കോപൈലറ്റ് മദ്യപിക്കാൻ പോയതിനെ തുടർന്ന് വൈകിയത്.

രാജധാനി എക്ര്‌സ്പ്രസിന് കടന്നുപോകാൻ വേണ്ടിയാണ് സ്‌റ്റേഷനിൽ പാസഞ്ചര്‍ ട്രെയിൻ അല്‍പ്പനേരം പിടിച്ചിട്ടത്.ഈ സമയത്താണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് കരണ്‍വിര്‍ യാദവ് മദ്യപിക്കാനായി പോയത്.രാജധാനി പോയതിന് പിന്നാലെ സിഗ്നല്‍ കാണിച്ചിട്ടും പാസഞ്ചര്‍ സ്റ്റേഷനില്‍ നിന്ന് പോകാത്തതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ കാര്യം അന്വേഷിച്ചിറങ്ങി.അതിനിടെ അകാരണമായി ട്രെയിന്‍ വൈകിയതോടെ യാത്രക്കാരും ക്ഷുഭിതരായി രംഗത്തിറങ്ങി.

 

 

ഇതോടെയാണ് റെയില്‍വേ പൊലീസ് ലോക്കോ പൈലറ്റിനെ അന്വേഷിച്ചിറങ്ങിയത് ഇയാളെ മദ്യപിച്ച്‌ ലക്കുകെട്ട നിലയില്‍ സ്‌റ്റേഷനു സമീപത്തെ ചന്തയില്‍ കണ്ടെത്തുകയായിരുന്നു.പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

Back to top button
error: