NEWS

എന്തേ ഗൾഫ് നാടുകളിൽ ഷവർമ്മ കഴിച്ച് ആരും ചാകാത്തത് ?

റബി നാടുകളിലെ വളരെ  സാധാരണമായൊരു വിഭവമാണ്  ഷവർമ്മ. ഇവിടത്തെ  വട , പഴംപൊരി  കടകൾ  പോലെ   പോലെ  സർവ വ്യാപി.
                       അവിടെ ആരും  ഷവർമ്മ കഴിച്ച്  അസുഖം പിടിച്ചെന്നോ, മരിച്ചെന്നോ ഒന്നും കേട്ടിട്ടില്ല.അപ്പോൾ  ഷാവോർമ അല്ല പ്രശനം.അത് ശരിയായി പാചകം ചെയ്യാത്തതും അതിനുവേണ്ട ഇറച്ചി  ശരിയായ രീതിയിൽ  സൂക്ഷിക്കാത്തതും  തന്നെയാണ്.
                                  കട അടക്കുമ്പോൾ  ഇറച്ചി വെക്കുന്ന  ഫ്രിഡ്ജ് , ഫ്രീസർ  ഓഫ് ചെയ്തു  വൈദ്യുതി ലാഭിക്കുമ്പൾ  മരണമാണ് വിളിച്ചു വരുത്തുന്നത്. തലേന്ന്  മിച്ചം   വന്നത്  കളയാതെ   അടുത്ത   ദിവസത്തേക്ക്  എടുക്കുമ്പോളും  അത്  തന്നെ  സംഭവിക്കും.
                        ഗൾഫിൽ     ഹെൽത്ത് ഡിപ്പാർട്മെന്റുകൾ  വളരെ ശുഷ്കാന്തിയോടെ   പ്രവർത്തിക്കുന്നു .ആഴ്ചയിൽ ഒരിക്കലെങ്കിലും  ഇൻസ്‌പെക്ഷൻ  ഉണ്ടാവും.   ജോലിക്കാരുടെ  പടവും,  അവരുടെ  മെഡിക്കൽ  സർട്ടിഫിക്കറ്റും  കടയിൽ തന്നെ  പ്രദർശിപ്പിക്കുന്നു.
                                എന്തെങ്കിലും ചെറിയ  പിശക്  കണ്ടടാൽ  കട അടുപ്പിക്കും. തുറക്കാൻ  അത്ര എളുപ്പമല്ലതാനും. ഉദ്യോഗസ്ഥർ  നക്കാപ്പിച്ച വാങ്ങി  തിന്നാറില്ല.അതിനാൽത്തന്നെ അകത്തു പോകും .                                                                                     രക്ഷിക്കാൻ രാഷ്ട്രീയക്കാർ   ഇല്ലാത്തതു കൊണ്ട് അവിടെ എല്ലാവരും  നിയമങ്ങൾ അനുസരിക്കുന്നു.
              ഇവിടുത്തെ  പ്രഹസനങ്ങൾ  എല്ലാവർക്കും അറിയാം.  ബന്ധപ്പെട്ടവർ പടിവാങ്ങി  മിണ്ടാതെ ഇരിക്കും, കണ്ടാലും  കണ്ണടക്കും . പത്രത്തിൽ വരാൻ എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടും . ഇനി ആരെയേലും പിടിച്ചാൽ  അവൻ  അവന്റെ   നേതാവിനെ വിളിച്ചു കാര്യങ്ങൾ സെറ്റിൽ ചെയ്യും.കഥ  തുടരും
                          പിടിച്ച കടയുടെ പേരുപോലും  പത്രത്തിൽ വരില്ല.  ഏമാൻ കലത്തിൽ നോക്കി  തവിയും  പിടിച്ചു നിൽക്കുന്ന പോട്ടം വരും. ശുഭം.
                      സത്യത്തിൽ ഇതൊക്കെ  മാൻ സ്ലോട്ടർ  ആയി കണക്കാക്കണം. ഉടമയും , സമയാസമയങ്ങളിൽ  പരിശോധന നടത്താത്ത ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടണം. അല്ലെങ്കിൽ  ഇനിയും നിരപരാധികൾ ചാകും.

Back to top button
error: