NEWS

വീടുപണിയിൽ കീശ ചോരാതിരിക്കാൻ ഇത് ശ്രദ്ധിക്കുക

നിങ്ങൾ വീട് വയ്ക്കാൻ തുടങ്ങുകയാണ് എങ്കിൽ ഇതൊന്നു വായിച്ചോളൂ ഉപകാരപ്പെടും തീർച്ച ഒരു വീട് നമ്മൾ ആദ്യം സ്വപ്നം കാണും, പിന്നെ ഭാവനയിൽ കാണും, പിന്നെ ഊണിലും ഉറക്കത്തിലും അത് എങ്ങനെ പ്രവർത്തികമാക്കും എന്ന ചിന്തകൾ, അവസാനം ജീവിതത്തിലെ കഷ്ടപ്പാട് നിറഞ്ഞ സാഹചര്യങ്ങൾ തള്ളി നീക്കി ഒരു വീടെന്ന സ്വപ്നം സാക്ഷത്കരിക്കപ്പെടുന്നു.അതിനിടയിൽ സാമ്പത്തികമായും പ്രാവർത്തികമായും നമുക്കൊപ്പം നിന്നവരെയും നമ്മളിൽ നിന്നും താത്കാലികമായെങ്കിലും അകന്നു നിന്നവരെയും നമുക്ക് മനസിലാക്കാൻ സാധിക്കും.ഇനി കാര്യത്തിലേക്കു കടക്കാം എന്റെ വീടുപണി തുടങ്ങിയിട്ടേ ഉള്ളൂ നമ്മുടെ കീശ ചോരാതിരിക്കാനും മനസ്സിനിണങ്ങിയ വീട് വെക്കാനും എന്തെല്ലാം ചെയ്യാൻ നമുക്ക് പറ്റും 1) ആദ്യം വേണ്ടതും പ്രധാനപ്പെട്ടതും ആയ കാര്യം നിങ്ങളുടെ കയ്യിൽ ഒതുങ്ങുന്ന ഒരു ബഡ്ജറ്റ് നിശ്ചയിക്കുക എന്നുള്ളതാണ്.2)ഇനി “നല്ലൊരു ” എഞ്ചിനീയറെ (ഡിസൈനർ )സമീപിക്കുക. ഈ ബഡ്‌ജറ്റ്നകത്തു നിന്നു കൊണ്ട് നിങ്ങളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും ഭാവനകളും അറിയിച്ചുകൊണ്ട് ഒരു പ്ലാൻ തയ്യാറാക്കിക്കുക.
3) നിങ്ങളും ആ വീട്ടിൽ താമസിക്കാൻ പോകുന്ന കുടുംബാംഗങ്ങളും എഞ്ചിനീയറും ആയിരിക്കണം നിങ്ങളുടെ വീടിന്റെ സൃഷ്ടിയിലെ പങ്കാളികൾ. അല്ലെങ്കിൽ നിങ്ങൾ വീടിന്റെ പ്ലാൻ വരക്കുന്നത് മുതൽ ഗൃഹപ്രവേശ കർമ്മം വരെ അഭിപ്രായങ്ങൾ പറയാനും കുറ്റപ്പെടുത്താനും മാറ്റി ചെയ്യിക്കാനും ഒരു 100 പേരെങ്കിലും നിങ്ങളുടെ പണിസ്ഥലത്തു വരും. തീർച്ച.. അത് നിങ്ങൾ പ്രവർത്തികമാക്കാൻ തുടങ്ങിയാൽ 20 ലക്ഷത്തിൽ തീരേണ്ട വീട് 25 ലക്ഷത്തിലും നിൽക്കില്ല എന്നത് നഗ്നമായ സത്യം
ഇനി വാസ്തു,നമ്മുടെ ഭാവനയിലെ പ്ലാനുകളെ തകിടം മറിക്കുന്ന ഒന്നാണ് വാസ്തു. പ്രത്യേകിച്ചും കുറച്ച് സ്ഥലത്ത് വീട് വെക്കുന്നവർക്ക് വാസ്തു ഒരു പ്രശ്നം ആണ്.ഇവിടെ ചെയ്യാനുള്ളത് അന്ധവിശ്വാസത്തോടെ വാസ്തുവിനെ സമീപിക്കാതെ അല്പം യുക്തിപരമായി ചിന്തിക്കുക.അതായത് postv എനർജി നൽകുന്ന,നല്ല വായുസഞ്ചാരമുള്ള, മുറികളും അടുക്കളയും ലിവിങ് റൂമും വീട്ടിലുണ്ടാകണം എന്ന് സാരം.ഒന്നോർക്കുക ലോകത്തിന്റെ ഒരു മൂലയിൽ കിടക്കുന്ന നമ്മൾ അന്ധവിശ്വാസത്തിലൂടെയുള്ള വാസ്തു പിന്തുടർന്ന് ഭാവനയെയെല്ലാം മാറ്റിമറിച്ച് വീട് നിർമ്മിക്കുമ്പോ, സ്വിറ്റ്സർലണ്ടിലും കാനഡായിലും ആസ്ട്രേലിയയിലും ഫിൻലാണ്ടിലും ഒക്കെ ഒരു വാസ്തുവും നോക്കാതെ വീട് വെച്ച് നമ്മളെക്കാൾ സന്തോഷത്തോടെ ജീവിക്കുകയാണ്.
കാരണം ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷത്തോടെ ജീവിക്കുന്ന ജനങ്ങളുള്ള രാജ്യങ്ങൾ ഇവയൊക്കെയാണല്ലോ.അപ്പോൾ വാസ്തു ഇല്ലേലും സന്തോഷത്തോടെ ജീവിക്കാം.. പ്രശ്നം ആ വീട്ടിൽ താമസിക്കുന്നവരുടെ മനസിനും പ്രവർത്തികൾക്കും അനുസരിച്ചിരിക്കും.. ഇത് മുതലാക്കാൻ കുറെ ജ്യോൽസ്യൻമാരും.4)മുറികളുടെ എണ്ണവും നിലകളും ഒരു വീട്ടിലെ മുറികളുടെ എണ്ണം ആ വീട്ടിലെ അംഗങ്ങൾക്ക് അനുസരിച്ചിരിക്കും.മിനിമം 3 or 4 മുറികൾ ആകാം.ഒരു സാധാരണ കുടുംബം ആണെങ്കിൽ ഭർത്താവ് ഭാര്യ കുഞ്ഞുമക്കൾ, മുതിർന്ന മാതാപിതാക്കൾ 3 bedroom മതിയാകും.ചെറിയ plot ആണെങ്കിൽ രണ്ടു നിലയാണ് സൗകര്യം അങ്ങനെ ആണെങ്കിൽ രണ്ടുറൂം താഴെയും ഒരെണ്ണം മുകളിലും പണിയാം.മുകളിലത്തെ room കുട്ടികൾക്ക് കൊടുക്കരുത്.. നമ്മുടെ മാസ്റ്റർ ബെഡ്‌റൂമിനടുത്തുള്ള താഴത്തെ room വേണം അവർക്ക് കൊടുക്കാൻ കാരണം നമുക്കെപ്പോഴും അവരെ ശ്രദ്ധിക്കാൻ പറ്റും. മുകളിലത്തെ റൂം കൊണ്ട് ഗെസ്റ്റിനു മാത്രമല്ല നമുക്ക് കൊറോണ ഒരു പാഠമാണ് അത് പോലുള്ള വൈറൽ പനികൾ ബാധിക്കുമ്പോൾ മുകളിൽ ഒരു റൂം ഉണ്ടെങ്കിൽ അവിടെ കഴിയാൻ സാധിക്കും എന്നത് ഒരു പ്രധാനപ്പെട്ടതും ചിന്തിക്കേണ്ടതും ആയ കാര്യമാണ്.
5)ടോയ്ലറ്റ് 3 bedroom ഉണ്ടെങ്കിൽ 3 attached ടോയ്‌ലെറ്റും ഒരു കോമൺ ടോയ്‌ലെറ്റും പ്രയോജനം ചെയ്യുന്ന ഒന്നാണ്. വൃദ്ധരായ മാതാപിതാക്കൾക്ക് attached ടോയ്ലറ്റ് അത്യാവശ്യമാണ്..അടുക്കളയിൽ കൂടുതൽ time ചിലവഴിക്കുന്ന സ്ത്രീകൾക്കും ഗസ്റ്റ്കൾക്കും കോമൺ ടോയ്ലറ്റ് സൗകര്യപ്രദമാണ് മാത്രമല്ലവല്ലപ്പോഴും ആണ് ഗസ്റ്റ്‌കൾ വരുന്നതെങ്കിലും അവർക്ക് റൂമിലൂടെ ബാത്‌റൂമിൽ കയറേണ്ടി വരുന്നത് ഒരു ബുദ്ധിമുട്ടാണ്.6)വീട് നിർമ്മിക്കുമ്പോൾ നിങ്ങൾ ലേബർ കോൺട്രാക്ട് ആണ് ചെയ്യുന്നതെങ്കിൽ വീടുനിർമ്മിക്കാൻ ഉപയോഗിക്കുന്ന മറ്റീരിയലുകളെ കുറിച്ചും നിർമ്മാണ രീതിയെ കുറിച്ചും നിങ്ങൾക്ക് ശരിയായ അറിവില്ലെങ്കിൽ ഒരു സൂപ്പർവൈസറിനെ നിയമിക്കുന്നത് നിങ്ങൾക്ക് അബദ്ധം പറ്റാതിരിക്കാനും നല്ലയൊരു വീട് നിർമ്മിക്കാനും സഹായകമാകും തീർച്ച.
7) നിർമാണ സാമഗ്രികളുടെ വിലയെ കുറിച്ച് വ്യക്തമായ അറിവുണ്ടാകണം, കരിങ്കല്ല്, വെട്ടുകല്ല്, ഇഷ്ടിക എന്നിവ പലയിടത്തും പല വിലയാണ്.അറിവുള്ളവരോടൊപ്പം പോയി quality പരിശോധിച്ച് ലാഭാകരമായവ തിരഞ്ഞെടുക്കുക.Msand, മെറ്റിൽ, കരിങ്കല്ല് എന്നിവ ചെറിയ വാഹനങ്ങളിൽ അടിക്കരുത്.പകരം 400 or 600 or 1000 ക്യൂബിക് ഫീറ്റ് കൊള്ളുന്ന വാഹനങ്ങളിൽ അടിക്കുന്നത് ലാഭകരമാണ്. ഒരു സാധാരണ വീട് നിർമിക്കാൻ വലിയ വിലയുള്ള മെറ്റീരിയൽസ് ഉപയോഗിക്കണം എന്നൊന്നും ഇല്ല.. മീഡിയം റേഞ്ചിൽ ഉള്ള നല്ല quality ഉള്ള ഉത്പന്നങ്ങൾ നമുക്ക് മാർക്കറ്റിൽ കിട്ടും ( eletcricals, plumbing, ടൈൽസ്, bathroomaccesseries ഇവയെല്ലാം ). ഫേസ്ബുക്കിലെ വീടുനിർമ്മാണവുമായി ബന്ധപ്പെട്ട ഗ്രുപ്പുകളിലും യുട്യൂബിലും നിരന്തരം search ചെയ്യുന്നത് നമുക്ക് ഈ മെറ്റീരിയൽസ് എവിടെയൊക്കെ വിലകുറച്ചു കിട്ടും എന്നറിയാൻ സാധിക്കും. മാത്രമല്ല നമ്മുടെ വീടുനിർമ്മാനം ചിലവ് ചുരുക്കി ചെയ്യാനും സഹായിക്കും.

Back to top button
error: