മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാൻ പോയ ഡിവൈഎഫ്ഐ നേതാവിന് പൊലീസ് മർദ്ദനം

മലപ്പുറം: തേഞ്ഞിപ്പലത്ത് ഡി വൈ എഫ് ഐ നേതാവിന് പൊലീസ് മർദ്ദനം. പള്ളിക്കൽ മേഖല സെക്രട്ടറി അനിലാലിനാണ് മർദ്ദനമേറ്റത്. മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാനെത്തിയ ആൾക്കൊപ്പമാണ് അനിലാൽ പൊലീസ് സ്റ്റേഷനിലെത്തിയത്.

വാക്കുതർക്കത്തിനിടെ എസ് എച്ച് ഒ ഷൈജുവാണ് അനിലാലിനെ ക്രൂരമായി മർദ്ദിച്ചതെന്ന് ഡി വൈ എഫ് ഐ ആരോപിക്കുന്നു. അതേസമയം അനിലാൽ എസ് എച്ച് ഒ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തെന്നാണ് പൊലീസിനറെ ആരോപണം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version