NEWS

കൊല്ലത്ത് സൈനികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യ എന്ന് സംശയം

കൊല്ലം: കൊല്ലം ചെങ്കോട്ട റെയില്‍പാതയില്‍ സൈനികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം നെടുവന്നൂര്‍ സ്വദേശി അനീഷ് ( 36 ) ആണ് മരിച്ചത്.ആവണീശ്വരത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയുള്ള പാലരുവി എക്‌സ്പ്രസ് തട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ ആത്മഹത്യാ പ്രവണത കാട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: