ഭക്ഷ്യ വിഷബാധ; മലപ്പുറത്ത് മന്തി ഹൗസ് അടച്ചുപൂട്ടി

മലപ്പുറം: വേങ്ങരയിലെ ഹോട്ടലില്‍ നിന്ന് മന്തി കഴിച്ച എട്ടു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസ് എന്ന ഹോട്ടലിലെ മന്തിയിലെ ഇറച്ചിയില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.സംഭവത്തെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ അടച്ചുപൂട്ടി.

 

 

അതേസമയം കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച്‌ പതിനഞ്ചുകാരിക്ക് മരണം സംഭവിച്ച വിഷയത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറോട് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്  അറിയിച്ചു.സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടു വരുമെന്നും മന്ത്രി അറിയിച്ചു.ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുമെന്നും ആരോഗ്യമന്ത്രി ചൂണ്ടാക്കാട്ടി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version