ബി.ജെ.പി നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് വിമത കൺവെൻഷൻ

പാലക്കാട്: ബി.ജെ.പിയില്‍ വിമത കണ്‍വെന്‍ഷന്‍. ബി.ജെ.പി നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് നിരവധി പേരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.ബി.ജെ.പി ദേശിയ നിര്‍വാഹകസമിതി അംഗം ശോഭ ശുരേന്ദ്രന്‍, എന്‍ ശിവരാജന്‍ എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

ബി.ജെ.പി നേതൃത്വവുമായുളള അഭിപ്രായവ്യത്യസം പരസ്യമാക്കിയാണ് ചിറ്റൂരില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.പത്മദുര്‍ഗം സേവാസമിതിയുടെ നേതൃത്വത്തിലായിരുന്നു കൺവെൻഷൻ.

 

 

അതേസമയം ബി.ജെ.പി പ്രവര്‍ത്തകര്‍ ഇതരരാഷ്ട്രീയ ചേരികളിലേക്ക് കൂട്ടത്തോടെ പോകുന്നത് തടയുകയാണ് കണ്‍വെന്‍ഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് പത്മദുര്‍ഗം സേവാസമിതി ഭാരവാഹികള്‍ പറയുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version