ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ WCC ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ WCC ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ്. റിപ്പോര്‍ട്ട് വന്ന ശേഷം WCCയുമായി ചര്‍ച്ച നടത്തിയിരുന്നു. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ നിര്‍ദേശങ്ങള്‍ നിയമ മന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ട്. പുതിയ നിയമം വേണമെങ്കില്‍ പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC)നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയിലെ സത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിനായിട്ടാണ് ഹേമ കമ്മിറ്റി രൂപവത്കരിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version