ഭക്ഷ്യ വിഷബാധയേറ്റു വിദ്യാര്‍ഥിനി മരിച്ച സംഭവം: രണ്ടുപേർ കസ്റ്റഡിയിൽ

കാസർകോട്: ചെറുവത്തൂരിൽ ഷവര്‍മ കഴിച്ചു ഭക്ഷ്യ വിഷബാധയേറ്റു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ രണ്ടു പേർ ചന്തേര പൊലീസ് കസ്റ്റഡിയിൽ. ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരൻ ഉള്ളാളിലെ അനസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കടയുടമ വിദേശത്താണെന്നു പൊലീസ് പറഞ്ഞു.

പ്രതികൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തും. അതേസമയം, വിദ്യാർഥിനി മരിക്കുകയും നിരവധി പേര്‍ക്കു അസുഖം ബാധിച്ചതുമായ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കു ആരോഗ്യ മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി.

കണ്ണൂര്‍ കരിവെള്ളൂരിലെ പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകൾ ദേവനന്ദ (16) ആണു ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്നു മരിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version