അജയ് ദേവ്ഗണ്‍ ലിഫ്റ്റില്‍ കയറാന്‍ ഭയക്കുന്നു; കാരണം ഇതാണ്

മുംബൈ: ഹിന്ദി ദേശീയഭാഷാ വിവാദവുമായി ബന്ധപ്പെട്ട് കന്നഡ നടന്‍ കിച്ചാ സുദീപും ബോളിവുഡ് താരം അജയ് ദേവ്ഗണും തമ്മിലുണ്ടായ സോഷ്യല്‍ മീഡിയാ സംവാദത്തിന്റെ അലയൊലികള്‍ ഒന്ന് തണുത്ത് വരുന്നതേയുള്ളൂ. അതിനിടെ തന്റെ ഒരു പ്രശ്‌നത്തേപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് അജയ് ദേവ്ഗണ്‍. തനിക്ക് ലിഫ്റ്റില്‍ കയറാന്‍ പേടിയാണെന്നാണ് സൂപ്പര്‍താരം വെളിപ്പെടുത്തിയത്.

താന്‍ സംവിധാനം ചെയ്ത റണ്‍വേ 34 എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു ചാനലിനോട് സംസാരിക്കുമ്പോഴാണ് തന്റെ ലിഫ്റ്റിനോടുള്ള ഭയത്തേക്കുറിച്ച് അജയ് ദേവ്ഗണ്‍ വെളിപ്പെടുത്തിയത്. ‘ഏതാനും വര്‍ഷങ്ങള്‍ക്ക് കുറച്ചുപേര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറിയതായിരുന്നു. പൊടുന്നനെ ലിഫ്റ്റ് പൊട്ടി മൂന്നാം നിലയില്‍ നിന്ന് ഏറ്റവും താഴത്തേ നിലയിലേക്ക് അതിവേഗം വീണു. ഭാഗ്യവശാല്‍ ആര്‍ക്കും ഒന്നും പറ്റിയില്ല. ഒന്നര മണിക്കൂറോളമാണ് അതിനകത്ത് പെട്ടുപോയത്’. താരം പറഞ്ഞു. ഈ സംഭവത്തിന് ശേഷമാണ് താന്‍ ലിഫ്റ്റ് ഭയക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും ലിഫ്റ്റില്‍ കയറിയാല്‍ വല്ലാതെ ഭയചകിതനാകാറുണ്ടെന്നും അജയ് ദേവ്ഗണ്‍ കൂട്ടിച്ചേര്‍ത്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version