ഭക്ഷ്യ വിഷബാധ: കര്‍ശന നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം; അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: കാസര്‍കോട്ട് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിക്കുകയും നിരവധിപേര്‍ ചികിത്സ തേടുകയുംചെയ്ത സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങള്‍ ഒരുക്കണം. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതിനിടെ, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. ചെറുവത്തൂരിലെ കടയില്‍നിന്ന് രണ്ട് ദിവസത്തിനിടെ ഷവര്‍മ കഴിച്ചവര്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാലുടന്‍ ചികിത്സ തേടണമെന്ന് ഡിഎംഒ നിര്‍ദ്ദേശിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version