സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച്  യുവതിക്ക് ദാരുണാന്ത്യം

പേരൂർക്കട: സ്കൂട്ടർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരിയായ യുവതി മരിച്ചു.വട്ടിയൂർക്കാവ് നേതാജി റോഡ് എൻ.ആർ.ആർ.എ.-ഡി-1ൽ നന്ദ അനീഷ് (25) ആണ്  മരിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെ പേരൂർക്കട-അമ്പലംമുക്ക് റോഡിൽ തങ്കമ്മ സ്റ്റേഡിയത്തിനു മുന്നിലായിരുന്നു അപകടം.ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്ന് സ്കൂട്ടറിൽനിന്നു തെറിച്ചുവീണ നന്ദ അനീഷിന്റെ തലയ്ക്കു ഗുരുതര പരിക്കേൽക്കുകയായിരുന്നു.ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർത്താവ്: കെ.അനീഷ് കുമാർ. മകൾ: തനുശ്രീ.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version