NEWS

പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത് പലര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് കെ ടി ജലീൽ

തിരുവനന്തപുരം:  വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത് പലര്‍ക്കും മുന്നറിയിപ്പാണെന്ന് കെ ടി ജലീല്‍.

പിണറായി വേറെ ലെവലാണ്, കേരളവും. വര്‍ഗീയ പ്രചരണം നടത്താൻ ഇത് ഉത്തരേന്ത്യ അല്ലെന്നും കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടതെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 

 

ജോര്‍ജിന്റെ കസ്റ്റഡി ഒരു മുന്നറിയിപ്പാണ്. ഇത്തരം തോന്നിവാസങ്ങള്‍ പുലമ്ബുന്നവര്‍ക്കുള്ള മുന്നറിയിപ്പെന്നും പോസ്റ്റില്‍ പറയുന്നു.

Back to top button
error: