NEWS

ഫ്രം ഇൻഡോർ ടു പട്ടത്താനം;തപാൽ വഴി കഞ്ചാവ്

കൊല്ലം:, മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്ന് പട്ടത്താനം പോസ്റ്റ്‌ ഓഫീസിലേക്ക്‌ ശനിയാഴ്‌ച പാഴ്‌സലിൽ എത്തിയത് കഞ്ചാവ്.തേയിലപ്പൊടിപോലെ തരി ഉള്ളില്‍നിന്ന്‌ വരുന്നതുകണ്ട തപാല്‍ ജീവനക്കാര്‍ക്ക്‌ സംശയം തോന്നിയതിനെ തുടർന്ന് എക്‌സൈസിനെ അറിയിക്കുകയായിരുന്നു. കൊല്ലം എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എത്തി പരിശോധിച്ചപ്പോള്‍ സംഗതി അതന്നെ; 220 ഗ്രാം കഞ്ചാവ്‌ !

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്‌ടര്‍ ജി കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ പാഴ്‌സല്‍ പൊട്ടിച്ചത്‌. പാഴ്‌സലിലെ മേല്‍വിലാസത്തിലുള്ള ഫോണ്‍ നമ്ബരിന്റെ ഉടമയായ കൊല്ലം വടക്കേവിള വില്ലേജില്‍ പട്ടത്താനം പീസ് കോട്ടേജില്‍ റിജോ (28)യെ വിളിച്ചുവരുത്തി എക്സൈസ് ചോദ്യംചെയ്‌തപ്പോഴാണ്‌ കഞ്ചാവുകടത്തിന്റെ വിശദവിവരം ലഭ്യമാകുന്നത്‌. ഇയാളുടെ സുഹൃത്തായ പട്ടത്താനം സ്വദേശി വിഷ്‌ണുലാല്‍ ആണ് പാഴ്‌സല്‍ അയച്ചതെന്നാണ് മൊഴി.

 

 

പിടികൂടാതിരിക്കാന്‍ മേല്‍വിലാസം തെറ്റായി എഴുതി. എന്നാല്‍, ഫോണ്‍ നമ്ബര്‍ തെറ്റിച്ചില്ല. മുമ്ബും പലതവണ കഞ്ചാവ് പാഴ്‌സലായി അയച്ചതായാണ് വിവരം. വിശദ അന്വേഷണം നടത്തുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ബി സുരേഷ് അറിയിച്ചു. എക്സൈസ് സംഘത്തില്‍ ഇന്‍സ്പെക്‌ടര്‍ എസ് ഷാജി, പ്രിവന്റീവ് ഓഫീസര്‍ മനോജ്‌ലാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, നിഥിന്‍, ഡ്രൈവര്‍ സുഭാഷ് എന്നിവരും ഉണ്ടായിരുന്നു.

Back to top button
error: