മഞ്ഞപ്പിത്തത്തിന് നാട്ടുചികിത്സ; വയനാട്ടിൽ നഴ്സ് മരിച്ചു

വയനാട്: മഞ്ഞപ്പിത്തം ബാധിച്ച്‌ നഴ്സ് മരിച്ചു. പുൽപ്പള്ളി പാറക്കടവ് കളരിക്കല്‍ ബാബു-മറിയാമ്മ ദമ്ബതികളുടെ മകളും മൈക്കാവ് കടുംകീരിയില്‍ വിനുവിന്‍റെ ഭാര്യയുമായ ഷിജി (40) ആണ് മരിച്ചത്.എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്സായ ഷിജി ഈസ്റ്റര്‍ അവധിക്കാണ് നാട്ടിലെത്തിയത്.

മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടര്‍ന്ന് നാട്ടുചികിത്സ നടത്തുന്നതിനിടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.തുടർന്ന്  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.സംസ്കാരം ഞായറാഴ്ച 11ന് ചെറ്റപ്പാലം സെന്‍റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയില്‍.

മക്കള്‍: അലന്‍, അനറ്റ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version