മത​വി​ദ്വേ​ഷ പ്ര​സം​ഗം: മു​ൻ എം​എ​ൽ​എ പി.​സി. ജോ​ർ​ജ് ​ പൊലീ​സ് ക​സ്റ്റ​ഡി​യി​ൽ 

മത​വി​ദ്വേ​ഷ പ്ര​സം​ഗം: ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മു​ൻ എം​എ​ൽ​എ പി.​സി. ജോ​ർ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പു​ല​ർ​ച്ചെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് ജോ​ർ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ജോ​ർ​ജി​നെ വീ​ട്ടി​ൽ​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്. ജോ​ർ​ജി​നെ​യു​മാ​യി പോ​ലീ​സ് സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് തി​രി​ച്ചു.

മ​ത​വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ ഡി​ജി​പി അ​നി​ൽ​കാ​ന്തി​ന്‍റ നി​ർ​ദേ​ശ​പ്ര​കാ​രം ശ​നി​യാ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് പോ​ലീ​സ് ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ച് ന​ട​ന്ന അ​ന​ന്ത​പു​രി ഹി​ന്ദു മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​യി​രു​ന്നു ജോ​ര്‍​ജി​ന്‍റെ വി​വാ​ദ​പ്ര​സം​ഗം. ഇ​തി​നെ​തി​രേ യൂ​ത്ത് ലീ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പി.​സി. ജോ​ര്‍​ജി​ന്‍റെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version