കാട്ടാന വഴി തടഞ്ഞു; 24കാരി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി

ഈറോഡ്: കാട്ടാന വഴി തടഞ്ഞതിനെ തുടർന്ന്  24കാരിയായ ആദിവാസി യുവതി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. വ്യാഴാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു. എന്നാൽ കാടിറങ്ങിയ ആന റോഡിന് നടുവിൽ നിന്നതിനാൽ ആംബുലൻസിന് മുന്നോട്ടുപോകാനായില്ല. ആംബുലൻസ് ഡ്രൈവർ വാഹനം നിർത്തി അരമണിക്കൂറിലേറെ കാത്തിരുന്നെങ്കിലും ആന റോഡിൽ നിന്ന് അനങ്ങിയില്ല.

ഇതിനിടെ യുവതിക്ക് വേദന കടുത്തു. ആംബുലൻസിലെ മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ യുവതി ആൺകുഞ്ഞിനെ പ്രസവിച്ചു.  പിന്നീട് ആന റോഡിൽ നിന്ന് മാറിയ ഉടനെ ആരോഗ്യ ഉദ്യോഗസ്ഥർ സ്ത്രീയെയും കുഞ്ഞിനെയും ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെയും അമ്മയുടെയും ആരോ​ഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version