തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂര്‍ കല്ലുമലക്കുന്നില്‍ യുവതിയെയും മകളെയും വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.എസ്.എസ്.നിവാസില്‍ ശരണ്യ (22) രണ്ടു വയസുള്ള നക്ഷത്ര എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ ബസ് ഡ്രൈവറായ ശരണ്യയുടെ ഭര്‍ത്താവ് സുജിത്തിനെ (33) പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.സുജിത്ത് മദ്യപിച്ച്‌ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ശരണ്യയെ മര്‍ദിക്കുകയും ചെയ്യാറുണ്ടായിരുന്നെന്ന് നാട്ടുകാരും  പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version