രാഷ്ട്രീയത്തിൽ നിലനിൽക്കാൻ എന്ത് വൃത്തികേടും കാട്ടിക്കൂട്ടുന്ന ആളാണ് പി സി ജോർജ് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: നില നില്‍ക്കാന്‍ എന്ത് നീചമായ നെറികേടും പറയുന്ന വ്യക്തിയെന്ന ലേബല്‍ പി.സി ജോര്‍ജ്ജ് ലൈസന്‍സാക്കി മാറ്റിയിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.
‘മുസ്ലിംകളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ വെച്ചിട്ടുണ്ട്.അതില്‍ നിന്ന് ഒരു തുള്ളി ഒഴിച്ചാല്‍ പിന്നെ കുട്ടികളുണ്ടാകില്ല impotent ആയി പോകും.വന്ധ്യംകരിക്കുകയാണ് സ്ത്രീയെയും പുരുഷനെയും.അങ്ങനെ ചെയ്ത് ഇന്ത്യയെ പിടിച്ചടക്കുവാന്‍ പോവുകയാണ്’എത്ര നീചമായ വാക്കുകളാണിത്.അത്തരം ഒരു ഹോട്ടലും ഇല്ലായെന്ന് നമുക്കറിയാം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അത്തരത്തില്‍ ഒരു ഹോട്ടലുണ്ടായിരുന്നെങ്കിലെന്നും, ആ ഹോട്ടലില്‍ നിന്ന് പ്ലാന്തോട്ടത്തില്‍ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുകയാണ്.’രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version