സന്തോഷ് ട്രോഫി ഫൈനൽ തിങ്കളാഴ്ച

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം മെയ് 2 തിങ്കളാഴ്ച രാത്രി 8ന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും.കേരളവും ബംഗാളുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.ഫൈനലിനുള്ള ഒഫ്‌ലൈന്‍ കൗണ്ടര്‍ ടിക്കറ്റുകളുടെ വില്‍പന മത്സരദിവസം വൈകീട്ട് 4.00 മണിക്ക് ആരംഭിക്കും.തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ടിക്കറ്റ് വിതരണം നേരത്തെ ആക്കുന്നത്.
ഓഫ്‌ലൈന്‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. https://santoshtrophy.com/ എന്ന വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.മത്സരം കാണാനെത്തുന്നവര്‍ 7.30 ക്ക് മുൻപായി സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടതാണ്. 7.30 ന് സ്റ്റേഡിയത്തിന്റെ ഗെയിറ്റുകള്‍ അടക്കും.അതിനുശേഷം സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version