യന്ത്രത്തകരാർ;സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി നിലച്ചു

 കൊച്ചി:  കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയിലെ (കെബിപിഎസ്) സെക്യൂരിറ്റി പ്രസില്‍ അച്ചടി യന്ത്രം തകരാറിലായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി നിലച്ചു.യന്ത്രത്തിന്റെ കേടായ ഭാഗങ്ങള്‍ വിദേശത്തു നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ്.ഇവ എത്തിയാല്‍ വൈകാതെ അച്ചടി പുനരാരംഭിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം ഒരാഴ്ചത്തേക്കുള്ള പ്രതിവാര ലോട്ടറി ടിക്കറ്റുകള്‍ മുന്‍കൂട്ടി അച്ചടിക്കാറുള്ളതിനാല്‍ സമീപ ദിവസങ്ങളിലെ ലോട്ടറി ടിക്കറ്റ് വില്‍പനയെ ഇതു ബാധിക്കില്ല.സംസ്ഥാന സര്‍ക്കാരിന്റെ 6 ലോട്ടറി ടിക്കറ്റുകളില്‍ 5 എണ്ണവും അച്ചടിക്കുന്നത് കെബിപിഎസിലാണ്. വിന്‍വിന്‍, അക്ഷയ, കാരുണ്യ പ്ലസ്, നിര്‍മല്‍, കാരുണ്യ ടിക്കറ്റുകളാണ് ഇവിടെ അച്ചടിക്കുന്നത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version