തുടര്‍ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അമേരിക്കയിലെത്തും; സെക്രട്ടറി ചുമതല കൈമാറിയില്ല

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സയായി ഇന്ന് അമേരിക്കയിലെത്തും. പുലർച്ചെ അമേരിക്കയിലേക്ക് തിരിക്കുന്ന കോടിയേരി ചികിത്സ പൂ‍ർത്തിയാക്കിയ ശേഷമാകും മടങ്ങുക. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് അർബുദത്തിൽ തുടർചികിത്സക്കായി സി പി എം സെക്രട്ടറി അമേരിക്കയിൽ പോകുന്നത്. സെക്രട്ടറിയുടെ ചുമതല കൈമാറിയില്ല. സംസ്ഥാന സെന്‍ററാകും പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

കഴിഞ്ഞ തവണ ചികിത്സയ്ക്ക് അമേരിക്കയിലെത്തിയപ്പോഴും സെക്രട്ടറിയുടെ ചുമതല കൈമാറിയിരുന്നില്ല. എന്നാൽ മടങ്ങിയെത്തിയ ശേഷം കോടിയേരി അവധിയിൽ പ്രവേശിക്കുകയും എ വിജയരാഘവനെ ആക്ടിംഗ് സെക്രട്ടറിയാക്കുകയും ചെയ്തിരുന്നു. ശേഷം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് കോടിയേരി സെക്രട്ടറിയുടെ ചുമതലയിൽ തിരിച്ചെത്തിയത്. പിന്നാലെ നടന്ന സംസ്ഥാന സമ്മേളനം കോടിയേരിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version