സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; നഗരപ്രദേശങ്ങളെയും ആശുപത്രികളെയും ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം.കൽക്കരി ക്ഷാമത്തെ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണം.അതേസമയം നഗരപ്രദേശങ്ങളെയും ആശുപത്രികളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

 

ഇന്നലെ മുതലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടങ്ങിയത്. ജനങ്ങള്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു.പീക്ക് അവറില്‍ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version