കോഴിയെ ജീവനോടെ തൊലിയുരിച്ച് മുറിച്ച അറവുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം പാറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കടയിലെ അറവുകാരൻ അയിര കുഴിവിളാകം പുത്തൻവീട്ടിൽ മനു(36)വിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോഴിയെ ജീവനോടെ കെെയിലെടുത്ത് മനു തൊലിയുരിക്കുകയായിരുന്നു
 
 
പാറശാല: കോഴിയെ ജീവനോടെ തൊലിയുരിച്ചു കഷണങ്ങളാക്കിയ സംഭവത്തിൽ കോഴിക്കട ജീവനക്കാരനെ പെ‍ാലീസ് അറസ്റ്റ് ചെയ്തു.കെ‍ാല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കടയിലെ അറവുകാരൻ അയിര കുഴിവിളാകം പുത്തൻവീട്ടിൽ മനു (36) ആണ് അറസ്റ്റിലായത്.
 ക്രൂരതയുടെ ദൃശ്യം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പെ‍ാലീസ് നടപടി.ഇറച്ചി വാങ്ങാൻ എത്തിയ യുവാവാണ് രംഗം മെ‍ാബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version