NEWS

മുട്ടത്ത് വർക്കിയുടെ 109ാമത് ജൻമദിനം

രുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ ഏറ്റവുമധികം മലയാളികള്‍ വായിക്കുകയും ആരാധിക്കുകയും ചെയ്ത എഴുത്തുകാരില്‍ ഒരാള്‍ മുട്ടത്തു വര്‍ക്കിയാണ്.അദ്ദേഹത്തിന്റെ109-ാം ജന്മദിനമായിരുന്നു ഇന്നലെ.

ലളിതമായ ഭാഷയും സാധാരണ മനുഷ്യജീവിതത്തിലെ ലോലഭാവങ്ങളെ അളന്നെടുത്തുപയോഗിക്കുന്ന മനഃശാസ്ത്രപരമായ കഥാരൂപീകരണവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. താനെഴുതുന്നതു മുഴുവൻ പൈങ്കിളികളാണെന്ന് തുറന്നു പറയാൻ അദ്ദേഹം മടികാണിച്ചില്ല. തുഞ്ചൻ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിൽ കാലൻ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചുപറയാനും ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി.

 

മുട്ടത്തു വര്‍ക്കി എന്ന തൂലികാ നാമത്തില്‍ എഴുതിത്തുടങ്ങിയ കെ എം. വര്‍ക്കി 81 നോവലുകള്‍, 16 ചെറുകഥാ സമാഹാരങ്ങള്‍, 12 നാടകങ്ങള്‍, 17 വിവര്‍ത്തനകൃതികള്‍, 5 ജീവചരിത്രങ്ങള്‍ എന്നിവയടക്കം നൂറ്റിമുപ്പതിലധികം കൃതികളുടെ രചയിതാവാണ്. സാധാരണക്കാരായ ജനങ്ങളെ വായനയിലേക്ക് അടുപ്പിച്ച ഒരു എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം.

 

 

ചങ്ങനാശേരി ചെത്തിപ്പുഴയിൽ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒൻപതു മക്കളിൽ നാലാമനായി 1913 ഏപ്രിൽ 28നാണ് മുട്ടത്ത് വർക്കി ജനിച്ചത്.ഭാര്യ തങ്കമ്മ വർക്കി. ആറ് ആണ്മക്കളും മൂന്ന് പെണ്മക്കളുമായി ഒൻപതു മക്കൾ.1989 മേയ് 28നു തന്റെ 76-ആം വയസ്സിൽ മുട്ടത്തു വർക്കി അന്തരിച്ചു.

Back to top button
error: