IndiaNEWS

മതപ്പോരുകള്‍ക്കിടയില്‍ മനംകുളിര്‍പ്പിക്കുന്ന കാഴ്ച, വിവാഹാഘോഷത്തിന്റെ ഭാഗമായി ഹിന്ദുകുടുംബം പള്ളിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

കാസർകോട്: രാജ്യത്ത് പ്രതിദിനം ജാതി സ്പർദ്ധയും മതപ്പോരും അഗ്നിയായി ആളിപ്പടരുകയാണ്. പ്രത്യേകിച്ച് കര്‍ണാടകയില്‍ ഹിജാബ്-ഹലാല്‍ ഭക്ഷണവിവാദങ്ങൾ സ്ഫോടത്മകമായി നില നിൽക്കുന്നു. ഇതേച്ചൊല്ലി വിദ്വേഷപ്രചരണങ്ങളും വിഭാഗീയതയും മുടിയഴിച്ചാടുന്നതിനിടെ മതസൗഹാര്‍ദത്തിന്റെ മനംകുളിര്‍പ്പിക്കുന്ന കാഴ്ചയായി ഒരു ഇഫ്താര്‍ സംഗമം.

കാസര്‍കോട് അതിര്‍ത്തിക്കടുത്ത് കര്‍ണാടകയില്‍പെട്ട വിട്‌ളയില്‍ മുസ്ലിം വിഭാഗത്തിനായി ഹിന്ദു കുടുംബം ഒരുക്കിയ ഇഫ്താര്‍ സംഗമം സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായി മാറി.

വിട്‌ളക്കടുത്ത് ബൈരിക്കാട്ടെ ഹിന്ദുകുടുംബമാണ് പള്ളിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയത്.
ഏപ്രില്‍ 24ന് ബൈരിക്കാട്ടെ ചന്ദ്രശേഖര്‍ എന്നയാളുടെ വിവാഹം നടന്നു. സുഹൃത്തുക്കളായ മുസ്ലീങ്ങള്‍ക്ക് വ്രതമാസമായതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാനാകില്ലെന്ന തിരിച്ചറിവില്‍ ചന്ദ്രശേഖറും കുടുംബവും വിവാഹാഘോഷത്തിന്റെ ഭാഗമായി പള്ളിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുകയായിരുന്നു. ഇഫ്താറിന് ശേഷം ചന്ദ്രശേഖറിനെ ജലാലിയ്യ ജുമാമസ്ജിദ് പണ്ഡിതരും ഭാരവാഹികളും ചേര്‍ന്ന് ആദരിച്ചു. ഇഫ്താറില്‍ പങ്കെടുത്തവര്‍ നവദമ്പതികളെ ആശീര്‍വദിക്കുകയും അങ്ങനെ ഗ്രാമം സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു.

Back to top button
error: