KeralaNEWS

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 15 വയസുകാരായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

 ഏറ്റുമാനൂർ : മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പേരൂർ പള്ളിക്കുന്നേൽ കടവിലാണ് സംഭവം.
ചെറുവാണ്ടൂര്‍ സ്വദേശികളായ അമല്‍ (16), നവീന്‍ (15) എന്നിവരാണ് മരിച്ചത്. നവീന്‍ ഏറ്റുമാനൂര്‍ ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പത്ത്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയത്. നാല് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പള്ളിക്കുന്നേൽ കടവിൽ കുളിക്കാനെത്തിയത്.
ഇതിൽ രണ്ട് പേരാണ് ഒഴുക്കിൽ പെട്ട് കാൽവഴുതി മുങ്ങി താഴ്ന്നത്.

ഇവരെ രക്ഷിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും വെള്ളത്തിൽ നിന്നു പുറത്തെടുത്തപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളജ്‌ ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: