നടി മൈഥിലി ഗുരുവായൂർ ക്ഷേത്രത്തില്‍ വിവാഹിതയായി

  പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി മൈഥിലിയുടെ വിവാഹം ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ചു നടന്നു. ആര്‍ക്കിടെക്റ്റ് സമ്പത്താണ് വരന്‍.

പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലി. മമ്മൂട്ടി നായകനായ രഞ്ജിത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യ’ത്തിലൂടെയാണ് മൈഥിലി വെള്ളിത്തിരയിലെത്തിയത്. ‘സാൾട്ട് ആൻഡ് പെപ്പർ’ ‘മാറ്റിനി’ തുടങ്ങി നിരവധി സിനിമകളിൽ പിന്നീടു നായികയായി. ‘ലോഹം’ എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചു.

കഴിഞ്ഞ കുറച്ചു കാലമായി സിനിമാരംഗത്ത് നിന്ന് അകന്നു കഴിയുകയായിരുന്നു മൈഥിലി. കൊച്ചി കേന്ദ്രീകരിച്ച് ചില ബിസിനസുകൾ നടത്തിയ മൈഥിലി രഞ്ജിത്തിൻ്റെ സംവിധാന സഹായിയായും പ്രവർത്തിച്ചു.
ഇന്ന് വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കിയിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version