NEWS

മലബാർ എക്സ്പ്രസിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: ​മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ട്രെയിനിലെ ഭിന്നശേഷിക്കാരുടെ കോച്ചില്‍ ശുചിമുറിയിലാണ് മൃതദേഹം ക​ണ്ടെത്തിയത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല.
മംഗലാപുരം -തിരുവനന്തപുരം ​മലബാര്‍ എക്സ്പ്രസില്‍ കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയില്‍ വെ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. കൈലിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. 50 വയസ്സ് തോന്നിക്കും. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഒരുമണിക്കൂര്‍ കൊല്ലത്ത് പിടിച്ചിട്ടു .

Back to top button
error: