വാഹനപരിശോധനക്കിടെ എസ്.ഐയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

കുന്നംകുളം: വാഹനപരിശോധനയ്ക്കിടെ എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ അനുരാജിനെ മർദ്ദിച്ച വെള്ളറക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കോട്ടപ്പറമ്പില്‍ ഷുഹൈബിന്റെ അറസ്റ്റാണ് വൈകീട്ടോടെ പോലീസ് രേഖപ്പെടുത്തിയത്. ഷുഹൈബിന്റെ ആക്രമണത്തില്‍ എരുമപ്പെട്ടി പൊലിസ് സ്റ്റേഷനിലെ എസ്.ഐ അനുരാജിനാണ് പരുക്കേറ്റത്. കൈകുഴ തെറ്റിയ എസ്. ഐയെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹന പരിശോധനയ്ക്കിടയില്‍ വെള്ളറക്കാട് വെച്ചായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഷുഹൈബിനെ പൊലിസ് കൈകാണിക്കുകയും നിര്‍ത്താതെ പോയ ഇയാളെ പൊലിസ് പിന്തുടര്‍ന്ന് പിടികൂടുകയും ചെയ്തു.

ബൈക്ക് തടഞ്ഞതിന് ഷുഹൈബ് എസ്.ഐയോട് തട്ടിക്കയറി. വാക്കേറ്റത്തിനിടയില്‍ പൊലിസ് വാഹനത്തില്‍ ഷുഹൈബിനെ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയുമായിരുന്നു. ഇന്നലെ 12 മണിയോടെയായിരുന്നു സംഭവം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version