NEWS

സന്തോഷ് ട്രോഫി സെമിഫൈനൽ: കേരളം ഇന്ന് കർണാടകയുമായി ഏറ്റുമുട്ടും

മഞ്ചേരി: മലപ്പുറത്ത് നടക്കുന്ന സന്തോഷ് ട്രോഫിയുടെ ആദ്യ സെമിഫൈനലിൽ കേരളം ഇന്ന് കർണാടകയുമായി ഏറ്റുമുട്ടും.വൈകിട്ട് 8.30 ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.29ന് രാത്രി എട്ടരയ്ക്ക് രണ്ടാം സെമിയിൽ ബംഗാളും മണിപ്പുരും തമ്മിൽ ഏറ്റുമുട്ടും.
ഗ്രൂപ്പ് മത്സരങ്ങള്‍ രാത്രി എട്ടിനായിരുന്നു നടന്നിരുന്നത്.റമദാൻ സമയമായതിനാൽ നോമ്പുതുറന്ന ശേഷം ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ എത്താനാണ് സെമിഫൈനൽ സമയം 8.30  ആക്കിയത്.പെരുന്നാള്‍ പ്രമാണിച്ച് ഫൈനല്‍ മേയ് മൂന്നിലേക്ക് മാറ്റണമെന്ന ആവശ്യമുണ്ടായിരുന്നുവെങ്കിലും രണ്ടിനുതന്നെ ഫൈനല്‍ നടത്താനാണ് സംഘാടകരുടെ തീരുമാനം.

Back to top button
error: