ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെയുള്ള സംഘം പിടിയിൽ

കൊച്ചി: ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെയുള്ള സംഘം ഇന്‍ഫോ പാര്‍ക്ക് പൊലീസിന്റെയും ഡാന്‍സാഫ് ടീമിന്റെയും പിടിയിലായി.
ആലപ്പുഴ വള്ളികുന്നം സ്വദേശി മുഹമ്മദ് സിറാജ്(21), തിരുവനന്തപുരം കല്ലമ്ബലം സ്വദേശി റിസ്വാന്‍(23), തിരുവനന്തപുരം വഴുതക്കാട് സ്വദേശി ശങ്കരനാരായണന്‍(23), ആലപ്പുഴ ചേര്‍ത്തല, മണപ്പുറം സ്വദേശി ജിഷ്ണു(22), തേക്കുമുറി, പുളിയന്നൂര്‍ സ്വദേശി അനന്തു(27), ഹരിപ്പാട് ചിങ്ങോട് സ്വദേശി അഖില്‍(24), തൃശൂര്‍ ചാവക്കാട് പിള്ളക്കാട് സ്വദേശി അന്‍സാരി(23), കോട്ടയം വില്ലൂന്നി സ്വദേശിനി കാര്‍ത്തിക(26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
82 കുപ്പി ഹാഷിഷ് ഓയിലും 1.1ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് കണ്ടെടുത്തു.ഹാഷിഷ് ഓയില്‍ ചെറിയ കുപ്പി ഒന്നിന് 1,500 മുതല്‍ 3,000 രൂപവരെയാണ് ഇവര്‍ ഈടാക്കയിരുന്നത്. ആദ്യമായി വാങ്ങുന്നവര്‍ക്ക് 3,000 രൂപയും സ്ഥിരമായി വാങ്ങുന്നവര്‍ 1,500 – 2,000 എന്നീ നിരക്കുകളിലായിരുന്നു വില്‍പ്പന.പൊലീസ് ഇവരുടെ ഫ്ലാറ്റിലെത്തുമ്ബോള്‍ യുവതിയടക്കം എട്ടുപേരായിരുന്നു ഉണ്ടായിരുന്നത്.അതേസമയം ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന പ്രധാന പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികളില്‍ നിന്നും മയക്കുമരുന്നു വാങ്ങുന്നരില്‍ ഭൂരിഭാഗവും ജെയിന്‍ യൂണിവേഴ്സിറ്റിയിലേയും രാജഗിരി കോളേജിലെയും വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് പറഞ്ഞു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version