ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സമരം പിന്‍വലിച്ച്‌ ഡല്‍ഹി എയിംസ് നഴ്സസ് യൂണിയൻ

ന്യൂഡല്‍ഹി: അനിശ്ചിതകാല സമരം ചെയ്യുന്ന നഴ്‌സുമാര്‍ ഉടന്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനു പിന്നാലെ സമരം പിന്‍വലിച്ച്‌ ഡല്‍ഹി എയിംസ് നഴ്സസ് യൂണിയന്‍.സമരത്തിനെതിരെ എയിംസ് അഡ്മിനിസ്ട്രേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം.

രാജ്യ തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയായ ഡല്‍ഹിയിലെ എയിംസില്‍ ഇന്നലെ രാവിലെ മുതലാണ് ജീവനക്കാര്‍ പ്രതിഷേധം ആരംഭിച്ചത്. നഴ്സസ് യൂണിയന്‍ പ്രസിഡന്റ് ഹരീഷ് കുമാര്‍ കജ്‌ലയെ സസ്പെന്‍ഡ് ചെയ്തതിനെതിരെയും മറ്റ് വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുമായിരുന്നു സമരം.എന്നാല്‍ നഴ്‌സിംഗ് സ്റ്റാഫുകള്‍ എത്രയും വേഗം ജോലിയില്‍ പ്രവേശിക്കണം എന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version