NEWS

എയിംസ് കോഴിക്കോട് സ്ഥാപിക്കാൻ തീരുമാനം

കോഴിക്കോട് :എ​യിം​സ്‌ സ്ഥാ​പി​ക്കാ​ന്‍ കോ​ഴി​ക്കോ​ട്‌ കി​നാ​ലൂ​രി​ല്‍ ക​ണ്ടെ​ത്തി​യ ഭൂ​മി ആ​രോ​ഗ്യ​വ​കു​പ്പി​ന്‌ കൈ​മാ​റാ​ന്‍ ​അ​നു​മ​തി ന​ല്‍​കി വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി. കേ​ര​ള സ്‌​റ്റേ​റ്റ്‌ ഇ​ന്‍​ഡ​സ്‌​ട്രി​യ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ്​ കോ​ര്‍​പ​റേ​ഷ‍ന്‍റെ (കെ.​എ​സ്‌.​ഐ.​ഡി.​സി) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 153.46 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ്‌ ആ​രോ​ഗ്യ​വ​കു​പ്പി​ന്‌ കൈ​മാ​റു​ന്ന​ത്‌. കേ​ര​ള​ത്തി​ല്‍ എ​യിം​സ് സ്ഥാ​പി​ക്കാ​ന്‍ കേ​ന്ദ്രം അ​നു​കൂ​ല നി​ല​പാ​ട്‌ പ്ര​ക​ട​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​റും ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി​യ​ത്‌.

മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ പേ​രി​ലാ​കും ഭൂ​മി ന​ല്‍​കു​ക. 142.67 ഏ​ക്ക​ര്‍ ഭൂ​മി​യു​ടെ സ്‌​കെ​ച്ചും മ​ഹ​സ​ര്‍ റി​പ്പോ​ര്‍​ട്ടും അ​ട​ക്കം റ​വ​ന്യൂ​വ​കു​പ്പ്‌ ത​യാ​റാ​ക്കി. കെ.​എ​സ്‌.​ഐ.​ഡി.​സി​യി​ല്‍​നി​ന്ന്‌ ഭൂ​മി ഏ​റ്റെ​ടു​ത്ത്‌ ​റ​വന്യൂ​വ​കു​പ്പാ​കും ആ​രോ​ഗ്യ​വ​കു​പ്പി​ന്‌ കൈ​മാ​റു​ക.

 

 

കി​നാ​ലൂ​രി​നൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തെ നെ​ട്ടു​കാ​ല്‍​ത്തേ​രി, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ക​ള​മ​ശ്ശേ​രി എ​ച്ച്‌.​എം.​ടി എ​ന്നി​വ​യും എ​യിം​സ് സ്ഥാ​പി​ക്കാ​നു​ള്ള സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ സം​സ്ഥാ​നം ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. കി​നാ​ലൂ​രി​ല്‍ കെ.​എ​സ്.​ഐ.​ഡി.​സി​യു​ടെ 153 ഏ​ക്ക​റി​ന്​ പു​റ​മെ 100 ഏ​ക്ക​ര്‍ കൂ​ടി ഏ​റ്റെ​ടു​ത്ത് ന​ല്‍​കാ​മെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ശി​പാ​ര്‍​ശ. അ​താ​ണി​പ്പോ​ള്‍ ഉ​ത്ത​ര​വാ​യി പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Back to top button
error: