NEWS

ഐപിഎല്ലില്‍ 150 സിക്‌സുകളെന്ന നേട്ടം സ്വന്തമാക്കി സഞ്ജു സാംസണ്‍

പുനെ‍: ഐപിഎല്ലിൽ 150 സിക്‌സുകളെന്ന നേട്ടം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് താരം നിര്‍ണായ നാഴികകല്ല് പിന്നിട്ടിത്.

ബാംഗ്ലൂര്‍ ബൗളര്‍ ഷഹബാസ് അഹമ്മദെറിഞ്ഞ പന്ത് ലോങ് ഓഫിന് മുകളിലൂടെ പറത്തിയാണ് സഞ്‌ജു 150ാം സിക്‌സ് നേട്ടം ആഘോഷിച്ചത്. മത്സരത്തില്‍ സഞ്‌ജുവിന്‍റെ മൂന്നാം സിക്‌സായിരുന്നു ഇത്. ഐപിഎല്ലില്‍ സഞ്ജുവിന്‍റെ 129ാം മത്സരവും 125ാം ഇന്നിങ്സുമാണിത്.മത്സരത്തിൽ സഞ്ജു സാംസണ്‍ (21 പന്തില്‍ 27) മികച്ച തുടക്കമിട്ടെങ്കിലും 144 റൺസിൽ അവരുടെ ഇന്നിംഗ്സ് ഒതുങ്ങി.

 

പോയിന്റ് പട്ടികയില്‍ നിലവിൽ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍.ഏഴ് മത്സരങ്ങളില്‍ 10 പോയിന്റാണ് സഞ്ജുവിനും സംഘത്തിനുമുള്ളത്. ആര്‍സിബി അഞ്ചാമതാണ്.എട്ട് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുണ്ട് ആര്‍സിബിക്ക്.

Back to top button
error: