മീൻ വരവ് കുറഞ്ഞു; വില ഉയരുന്നു

കോഴിക്കോട്: ഓപ്പറേഷന്‍ മത്സ്യ എന്ന പേരിൽ സംസ്ഥാനത്ത് മത്സ്യ പരിശോധന ഊര്‍ജിതമായതോടെ അതിര്‍ത്തി കടന്നുള്ള മീന്‍ വരവിൽ കുറവ്.ഇത് പലയിടത്തും മീൻ വിലയിൽ കാര്യമായ വർധനവിനും കാരണമായിട്ടുണ്ട്.
വ്യാപകമായി രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം കേരളത്തില്‍ എത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.അതിർത്തി ചെക് പോസ്റ്റുകളിലും  ഹാര്‍ബറുകളിലും മത്സ്യ വിതരണ, വിൽപ്പന കേന്ദ്രങ്ങളിലുമാണ് ഇങ്ങനെ പരിശോധന നടത്തുന്നത്.
ഓപ്പറേഷന്‍ മത്സ്യ ശക്തി പ്പെടുത്തിയതോടെ പഴകിയതും രാസവസ്തുക്കള്‍ കലര്‍ത്തിയതുമായ മത്സ്യത്തിന്‍റെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.എന്നാൽ ഇത് വില വർധനയ്ക്കും കാരണമായിട്ടുണ്ട്.
അതേസമയം, തുടര്‍ച്ചയായ പരിശോധന നടന്നില്ലെങ്കില്‍ സ്ഥിതി വീണ്ടും പഴയ രീതിയില്‍ തന്നെയാകാനാണ് സാധ്യത.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version