NEWS

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകന്‍ പ്രതിമ സേലത്ത്

സേലം : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകൻ പ്രതിമ ഇനി തമിഴ്നാട് സേലം ജില്ലയിലെ പുത്തിരഗൗണ്ടംപാളയത്ത്.ഇതിനു മുൻപ് മലേഷ്യയിലായിരുന്നു ഏറ്റവും ഉയരം കൂടിയ മുരുകൻ പ്രതിമ സ്ഥിതി ചെയ്തിരുന്നത്.
മലേഷ്യയിലെ 140അടി ഉയരമുള്ള പാത്തുമലൈ മുരുകന്‍ പ്രതിമയെക്കാള്‍ ഉയരമുള്ളതാണ് തമിഴ്നാട്ടിലെ ഈ പ്രതിമ.146 അടിയാണ് ഉയരം.മലേഷ്യയിലെ മുരുകന്‍ പ്രതിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സേലത്തെ പ്രതിമയുടെ നിര്‍മാണവും. ശ്രീ മുതുമല മുരുകന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ ശ്രീധര്‍ തന്റെ ജന്മനാടായ ആറ്റൂരിലാണ് ഏറ്റവും ഉയരമുള്ള ഈ പ്രതിമ നിര്‍മിച്ചിരിക്കുന്നത്.
 മലേഷ്യയില്‍ പോയി മുരുകന്‍ പ്രതിമ കാണാനോ ആരാധിക്കാനോ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അതിനാലാണ് സേലം ജില്ലയില്‍ ഇത്തരത്തിലൊരു പ്രതിമ നിര്‍മിക്കാന്‍  ആഗ്രഹിച്ചതെന്ന് അദ്ദേഹം പറയുന്നു. വ്യവസായി കൂടിയായ ശ്രീധര്‍ 2014 തന്റെ സ്വന്തം സ്ഥലത്ത് ക്ഷേത്രവും മുതുമലൈ മുരുകന്റെ പ്രതിമയും നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.2006ല്‍ മലേഷ്യയിലെ മുരുകന്‍ പ്രതിമ നിര്‍മിച്ച ശില്‍പ്പിയായ തിരുവരൂര്‍ ത്യാഹരാജനെ തന്നെയാണ് പ്രതിമ നിര്‍മിക്കാനായി ശ്രീധര്‍ ഏല്‍പ്പിച്ചിരുന്നത്.

Back to top button
error: