ബിജിഷയുടെ ജീവനെടുത്തത് ഓൺലൈൻ റമ്മി കളി; നടന്നത് ഒന്നേമുക്കാൽ കോടിയുടെ ബാങ്ക് ഇടപാടുകൾ 

കോഴിക്കോട് ചേലിയയിലെ ബിജിഷയെ മരണത്തിലേക്ക് നയിച്ചത് ഓൺലൈൻ റമ്മി കളി എന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.ഓൺലൈൻ റമ്മി കളി കാരണം ഇവർക്ക് നഷ്ടപ്പെട്ടത് ഇരുപത് ലക്ഷത്തോളം രൂപയാണ്.ഒന്നേമുക്കാൽ കോടിയുടെ ഇടപാടുകൾ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി നടന്നുവെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.

 കാര്യമായ സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാതിരുന്ന കോഴിക്കോട് കൊയിലാണ്ടി ചേലിയ സ്വദേശിനിയായ ബിജിഷ (31) കഴിഞ്ഞ ഡിസംബര്‍ 11നാണ്  ആത്മഹത്യ ചെയ്തത്.സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇതിനു പിന്നാലെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ ആക്‌ഷൻ കമ്മറ്റി രൂപീകരിക്കുകയും മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകുകയും ചെയ്തിരുന്നു.ആത്മഹത്യ എന്നെഴുതി തള്ളിയ ലോക്കൽ പോലീസിൽ നിന്നും പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version