NEWS

സംസ്ഥാനത്ത് മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ വന്‍ വര്‍ധന

കൊച്ചി: മാരകങ്ങളായ മയക്കുമരുന്നുകള്‍ ചെറുതും വലുതുമായി പിടികൂടിയെന്ന വാര്‍ത്ത കേള്‍ക്കാത്ത ദിവസങ്ങള്‍ കേരളത്തിൽ ഇന്ന് വിരളമാണ്.2020ല്‍ 8635, 2021ല്‍ 9602, 2022ലെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 4892. കേരളത്തിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പൊലീസും എക്സൈസും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമാണിത്. 27 മാസത്തിനിടെ 23,129 കേസുകള്‍. അതായത് ഒരുമാസം ശരാശരി 850ല്‍ അധികം കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്നത് എന്നർത്ഥം!
എക്സൈസിന്‍റെ കണക്ക് പരിശോധിച്ചാല്‍ കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, ജില്ലകളിലാണ് മയക്കുമരുന്ന് വിപണനം കൂടുതല്‍.19,491.84 കിലോ കഞ്ചാവാണ് മൂന്ന് വര്‍ഷത്തിനിടെ എക്സൈസ് പിടികൂടിയത്.വിവിധ മയക്കുമരുന്ന് കേസു‍കളിലായി 8884 പേരും ഈ കാലയളവില്‍ എക്സൈസിന്‍റെ പിടിയിലായി.

Back to top button
error: