CrimeNEWS

ഹരിദാസ് വധം: രേഷ്മക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌

ഹരിദാസ് വധക്കേസ്  പ്രതി നിജിൽ ദാസിന് ഒളിത്താവളം ഒരുക്കിയത് കൂടാതെ രേഷ്മ നിജിൽ ദാസിന് കൂടുതൽ സഹായങ്ങൾ നൽകിയതിന്റെ തെളിവുകൾ പുറത്ത്. രേഷ്മയുടെ മകളുടെ സിം കാർഡ് നിജിൽ ദാസിന് നൽകി.ഈ സിം കാർഡ് ഉപയോഗിച്ചാണ് നിജിൽ ദാസ് ഭാര്യയെ പല തവണ വിളിച്ചത്. അതേ സമയം അധ്യാപികയായി ജോലി ചെയ്യുന്ന പുന്നോൽ അമൃത വിദ്യാലയത്തിൽ നിന്നും രേഷ്മയെ സസ്പെന്റ് ചെയ്തു.

സിം കാർഡും മൊബൈൽ ഫോണും ഇപ്പോൾ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.ഹരിദാസൻ വധക്കേസിൽ രേഷ്മയുടെ പങ്ക് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം വേണമെന്ന് പോലീസ് റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പുന്നോൽ അമൃത വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപികയും മീഡിയാ കോ ഓർഡിനേറ്ററുമായിരുന്നു രേഷ്മ.ഹരിദാസ് വധക്കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്നാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്.അതേ സമയം രേഷ്മയ്ക്കുള്ള ബിജെപി ബന്ധം വ്യക്തമാകുന്ന കൂടുതൽ തെളിവുകളും പുറത്ത് വന്നു.

Back to top button
error: