NEWSWorld

ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇമ്മാനുവല്‍ മാക്രോണിന് തുടര്‍ഭരണം

പാരീസ്:  ഫ്രാൻസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ  ഇമ്മാനുവൽ മാക്രോണിന് വിജയം. എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മറൈൻ ലെ പെന്നിനെ മാക്രോണ്‍ പരാജയപ്പെടുത്തിയെന്നാണ് ഫലങ്ങള്‍ പുറത്തുവരുന്നത്. കണക്കുകള്‍ പ്രകാരം ഇമ്മാനുവൽ മാക്രോണ്‍  58.2% വോട്ട് നേടി.

ഇമ്മാനുവൽ മാക്രോണിനോട് മറൈൻ ലെ പെൻ പരാജയം സമ്മതിച്ച് രംഗത്ത് വന്നു കഴിഞ്ഞു. എന്നാല്‍ തന്‍റെ പ്രകടനം  2017-നെക്കാള്‍ മെച്ചപ്പെട്ടെന്നും. ഇത് “ശക്തമായ വിജയം” എന്ന് വിളിക്കുകയും ജൂണിൽ നടക്കുന്ന നിയമനിര്‍മ്മാണ സഭ തിരഞ്ഞെടുപ്പിൽ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

“ഞങ്ങൾക്ക് അഞ്ച് വർഷം കൂടി ഫ്രാൻസിൽ ആശ്രയിക്കാം,” യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്. കടുത്ത പോരാട്ടം അതിജീവിച്ച് വീണ്ടും അധികാരം നേടിയെങ്കിലും ഇമ്മാനുവൽ മാക്രോണിന് മുന്നില്‍ വലിയ വെല്ലുവിളികളാണ് ഉള്ളത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

അതേ സമയം വിജയത്തിന് ശേഷം ആദ്യത്തെ അഭിസംബോധനയില്‍ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഫ്രാൻസിൽ ഒരു “പുതിയ യുഗം” ഉണ്ടാകുമെന്ന് മാക്രോൺ പറഞ്ഞു. രാജ്യം വളരെയധികം സംശയത്തിലും വിഭജനത്തിലും മുങ്ങിക്കിടക്കുകയാണ്,തീവ്ര വലതുപക്ഷത്തിന് വോട്ടുചെയ്യാൻ നിരവധി ഫ്രഞ്ച് ആളുകളെ നയിച്ച “കോപത്തിനും വിയോജിപ്പുകൾക്കും” ഉത്തരം കണ്ടെത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.

Back to top button
error: