NEWS

പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ട്ടപ്പനയിൽ പ്രഷർകുക്കർ പൊട്ടിതെറിച്ച് യുവാവ് മരിച്ചു.
ഓരുകുന്നത്ത് ഷിബുവാണ് മരിച്ചത്.
വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുക്കർ പൊട്ടിതെറിക്കുകയായിരുന്നു.
ഗുരുതരമായിപരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത്.ഷിബുവിന്റെ ഭാര്യ ഗർഭിണിയായതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലെ ജോലികൾ ഷിബു ആയിരുന്നു നോക്കിയിരുന്നത്. പതിവു പോലെ ഇന്നലെ രാവിലെയും ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് കുക്കർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പൊട്ടിത്തെറിച്ച കുക്കറിന്റെ അടപ്പ് ശക്തിയോടെ ഷിബുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.കട്ടപ്പനയിൽ മലഞ്ചരക്ക് ബിസിനസ് നടത്തുകയായിരുന്നു ഷിബു.

Back to top button
error: