KeralaNEWS

ആലപ്പുഴ, പാലക്കാട് കൊലപാതകങ്ങള്‍: പോലീസ് ജാഗ്രത പാലിച്ചു, ഇല്ലെങ്കില്‍ കലാപം ഉണ്ടായേനെ എന്ന് കോടിയേരി

തിരുവനന്തപുരം: പാലക്കാടും ആലപ്പുഴയും രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായപ്പോൾ പൊലീസ് ജാഗ്രത പാലിച്ചു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇല്ലെങ്കിൽ കലാപം ഉണ്ടാകുമായിരുന്നു. യുഡിഎഫ് സർക്കാർ ആയിരുന്നെങ്കിൽ മറ്റൊരു തരത്തിലായേനെ ഫലമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കൊലപാതകങ്ങൾ അപലപിക്കാൻ പോലും യുഡിഎഫും കോൺഗ്രസും തയ്യാറായിട്ടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കട്ടെ എന്നതാണ് അവരുടെ നിലപാട്. കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ മുൻ നിലപാട് ആവർത്തിച്ച കോടിയേരി ബാലകൃഷ്ണൻ എതിർപ്പുകൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങില്ല എന്ന് പറഞ്ഞു. നവകേരളം സർക്കാർ ലക്ഷ്യമാണ്. സിൽവർലൈനിനെതിരെ എസ്ഡിപിഐയും ബിജെപിയും ഒന്നിച്ച് സമരം ചെയ്യുകയാണ്.

ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ. 2019 ൽ കേരളത്തിൽ 19 സീറ്റും യുഡിഎഫിന് നൽകി പക്ഷെ ബിജെപി സർക്കാർ വിജയമാവർത്തിച്ചു. എന്നാൽ 2004ൽ കേരളത്തിലെ 18 ലോക്സഭ സീറ്റും ഇടതുപക്ഷത്തിന് നൽകിയപ്പോൾ വാജ്പേയ് സർക്കാർ താഴെയിറങ്ങി എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Back to top button
error: