കൊച്ചി മെട്രോ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി; നിയമന നടപടി നിയമ വിരുദ്ധമെന്ന്

കൊച്ചി: കൊച്ചി മെട്രോയുടെ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമന നടപടി നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. പൊതു സ്ഥാപനം എന്ന നിലയില്‍ കൊച്ചി മെട്രോയിലെ നിയമനം സുതാര്യവും സംശയാതീതവുമായിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വിജ്ഞാപനത്തില്‍ മാറ്റം വരുത്തിയതും ഉദ്യോഗാര്‍ത്ഥിയെ തെരഞ്ഞെടുത്തതും ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. നിരീഷ് ചക്കംകുളങ്ങരയെയാണ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജറായി നിയമിച്ചത്. ഇടപ്പള്ളി സ്വദേശി സുരേഷ് ജോര്‍ജ്ജാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കുറഞ്ഞ പ്രായപരിധി ആദ്യം നിശ്ചയിച്ചത് 45 വയസായിരുന്നെന്നും ഇത് പിന്നീട് അട്ടിമറിച്ചെന്നും, അഭിമുഖത്തില്‍ സംശയാസ്പദമായി കൂടുതല്‍ മാര്‍ക്ക് നല്‍കിയെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version