ശ്രീനിവാസന്‍ വധം: മൂന്നു പേര്‍ കൂടി പിടിയിൽ

ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്റെ  കൊലപാതകത്തില്‍ മൂന്നു പേര്‍ കൂടി പിടിയിലായി. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമായ ശംഖുവാരത്തോട് സ്വദേശികളാണ് പിടിയിലായത്.

ഇതിലൊരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാമുറിയിലെത്തിയിരുന്നു. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം പത്തായി. ഇന്നലെ അറസ്റ്റിലായ ശംഖുവാരത്തോട് പള്ളി ഇമാംസദ്ദാം ഹുസൈന്‍ ഉള്‍പ്പടെയുള്ള 3 പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇന്നലെ അറസ്റ്റിലായ രണ്ടു പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലയാളികളിലൊരാളുടെ മൊബൈൽ ഫോൺ ശംഖു വാരത്തോട് പള്ളിയിൽ നിന്നും ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയും പ്രതികളിലൊരാളുടെ ബൈക്കും സമീപത്തു നിന്നും കണ്ടെടുത്തിരുന്നു. ഗൂഡാലോചനയിൽ പങ്കെടുത്ത രണ്ടു പേർ കൂടി ഇന്ന് വലയിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.

അതേസമയം പാലക്കാട്ട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളി സംഘം ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെത്തിയിരുന്നു. ക‍ഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി റിയാസുദ്ദീൻ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയത്. ഇതുവരെ കൊലയാളി സംഘം ഉപയോഗിച്ച മൂന്നു ബൈക്കും ഒരു ഗുഡ്സ് ഓട്ടോയുമാണ് കണ്ടെത്തിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version