NEWSWorld

അഫ്ഗാനിസ്ഥാനിൽ ടി​ക് ടോ​ക്കും പ​ബ്ജി​യും നി​രോ​ധി​ച്ച്  താ​ലി​ബാ​ൻ

അഫ്ഗാനിസ്ഥാനിൽ ടി​ക് ടോ​ക്കും പ​ബ്ജി​യും നി​രോ​ധി​ച്ച് ഭീ​ക​ര സം​ഘ​ട​ന​യാ​യ താ​ലി​ബാ​ൻ. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ചാ​ണ് നി​രോ​ധ​നം. അ​ധാ​ർ​മ്മി​ക വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ടി.​വി ചാ​ന​ലു​ക​ൾ നി​രോ​ധി​ക്കു​മെ​ന്നും താ​ലി​ബാ​ൻ അ​റി​യി​ച്ചു.

അഫ്ഗാന്‍ താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും നിന്നും ആശങ്കകൾ ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസത്തിന് എതിരില്ല എന്ന് അറിയിച്ചെങ്കിലും ആ വാക്കുകളൊക്കെ താലിബാൻ തെറ്റിച്ചിരുന്നു. ടി​ക് ടോ​ക്, പ​ബ്ജി നി​രോ​ധ​നം എ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും എ​ത്ര​നാ​ൾ നീ​ളു​മെ​ന്നും വ്യ​ക്ത​മ​ല്ല.

ബു​ധ​നാ​ഴ്ച ന​ട​ന്ന ക്യാ​ബി​ന​റ്റ് മീ​റ്റിം​ഗി​ലാ​ണ് ആ​പ്പു​ക​ൾ നി​രോ​ധി​ക്കാ​ൻ താ​ലി​ബാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ടു​ത്ത ഇ​സ്ലാ​മി​സ്റ്റു​ക​ൾ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന് ശേ​ഷം അ​ഫ്ഗാ​നി​സ്ഥാ​ൻ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ആ​പ്പു​ക​ളു​ടെ നി​രോ​ധ​നം ഇ​തി​ൽ ഏ​റ്റ​വും പു​തി​യ​താ​ണ്.

Back to top button
error: