നവജാത ശിശുക്കള്‍ക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞുവീണ് അമ്മ മരിച്ചു

തൃശൂര്‍: ഇരട്ടക്കുട്ടികൾക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞുവീണ് അമ്മ മരിച്ചു.കൊച്ചന്നൂര്‍ മേലേരിപ്പറമ്ബില്‍ രജീഷിന്റെ ഭാര്യ സനീഷ(27)യാണ് മരിച്ചത്.

മാര്‍ച്ച്‌ 29നായിരുന്നു സനീഷ ഇരട്ടകുഞ്ഞുങ്ങളെ പ്രസവിച്ചത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുട്ടികൾക്ക് പാല്‍ കൊടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version